Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്ന് ഖനനം: ജില്ലാ കളക്ടറുടെ ചേമ്പറിൽ വീണ്ടും യോഗം ചേർന്നു പ്രദേശത്ത് ആഗസ്റ്റ് 12 വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ യോഗ തീരുമാനം

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് വടക്കാകുന്ന് മരുതുകുന്ന് മലനിരകളെ തകർക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന വൻകിട ഖനന പ്രവർത്തനങ്ങൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കളക്ടറുടെ ചേമ്പറിൽ വീണ്ടും യോഗം വിളിച്ച് ചേർത്തു. പഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സംരക്ഷണ സമിതി ഭാരവാഹികളും ഉൾപ്പടെ ഇന്നലെ കളക്ടറുടെ ചേമ്പറിൽ നടന്ന ചർച്ചയിൽ

ആഗസ്റ്റ് 12 വരെ പ്രദേശത്ത് യാതൊരു വിധ ഖനന പ്രവർത്തനങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ പാടില്ലെന്ന് തീരുമാനിച്ചു.

മുമ്പ് കളക്ടറുടെ ചേംബറിൽ ചേർന്ന യോഗതീരുമാനങ്ങൾ നടപ്പിലാക്കാത്തതിൽ യോഗത്തിൽ സംബന്ധിച്ചവർ എല്ലാവരും വിയോജിപ്പ് രേഖപ്പെടുത്തി, ജനപ്രതിനിധികളെയും സംരക്ഷണ സമിതി പ്രവർത്തകരെയും അറിയിക്കാതെ പ്രദേശങ്ങൾ സന്ദർശിച്ച് ഉദ്യോഗസ്ഥർ തയാറാക്കിയ റിപ്പോർട്ടുകൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും ജനപ്രതിനിധികളും സംരക്ഷണ സമിതി പ്രവർത്തകരും ഉൾപ്പെടെ ആഗസ്റ്റ് 12 ന് പ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. ആഗസ്റ്റ് 19 ന് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ വീണ്ടും യോഗം ചേർന്ന് റിപ്പോർട്ട് ചർച്ച ചെയ്യാൻ തീരുമാനിച്ചു, ബഹു: എം.എൽ.എ.ഇ ചന്ദ്രശേഖരൻ, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, വാർഡ് മെമ്പർ.എം.ബി.രാഘവൻ, ഏ.ആർ.രാജു, ഗിരീഷ് കാരാട്ട്(സി.പി.ഐ.എം) ധനേഷ് ബിരിക്കുളം (സി.പി.ഐ) അജയൻ കാരാട്ട്, രാജീവ്.വി.വി, ഹരിഹരൻ.ബി (സംരക്ഷണ സമിതി) എന്നിവർ യോഗത്തിൽ പങ്കെടുത്തു.




No comments