Breaking News

ചെറുപുഴ സ്വദേശി രാഹുൽ സി.ആർ വരച്ച മമ്മൂക്കയുടെ ഡോട്ട് ആർട്ട് ചിത്രം ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡസിൽ


ചെറുപുഴ: ചെറുപുഴ സ്വദേശി രാഹുല്‍ സി.ആര്‍ വരച്ച മമ്മൂക്കയുടെ ഡോട്ട് ആര്‍ട്ട് ചിത്രം ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോര്‍ഡസില്‍ ഇടം പിടിച്ചു. 64 ചാർട്ടുകൾ ചേർത്തുവെച്ചുണ്ടാക്കിയ വലിയ പ്രതലത്തിൽ കുത്തുകൾ ഇട്ടുകൊണ്ടാണ് മമ്മൂക്കയുടെ ഈ മനോഹര ചിത്രം  തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി 25 ഓളം  മാർക്കർ പേനകളാണ് ഉപയോഗിച്ചിരിക്കുന്നത്. 4.5 മീറ്റർ നീളവും അത്ര തന്നെ വീതിയുമുള്ള മമ്മൂക്കയുടെ ഈ ചിത്രം വരച്ചുതീർത്തത് ആറു ദിവസങ്ങളിലെ പ്രയത്നം കൊണ്ടാണ്. 


ഇന്ത്യയിലെ "Largest Portrait Dot Art " എന്ന വിഭാഗത്തിലാണ് Record നേടിയിരിക്കുന്നത്. മലപ്പുറം മോണ്ടി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ ഒന്നാം വർഷ എം.ബിഎ വിദ്യാർത്ഥിയാണ് രാഹുല്‍.


No comments