Breaking News

ഭീമനടി സ്വദേശിയായ പോക്‌സോ കേസ്‌ പ്രതി മറ്റൊരു പീഡനക്കേസിൽ കസ്‌റ്റഡിയിൽ


വെള്ളരിക്കുണ്ട് : പോക്സോ കേസിൽ റിമാൻഡിൽ  കഴിയുന്ന യുവാവിനെ മറ്റൊരു പീഡന കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കിനാനൂർ -കരിന്തളം തുള്ളൻകല്ല് സ്വദേശി  ആർ അഭിജിത്തിനെയാണ് (24) ചിറ്റാരിക്കാൽ പൊലീസ് ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ കസ്റ്റഡിയിൽ വാങ്ങിയത്. 

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നഗ്നഫോട്ടോ അയയ്‌ക്കുകയും തിരിച്ച് നഗ്നഫോട്ടോ അയയ്‌ക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ  പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായിരുന്നു ഇയാൾ. ചിറ്റാരിക്കാൽ സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ കെട്ടിടനിര്‍മാണ കരാറുകാരനായ ബംഗാൾ മുർഷിദാബാദ് സ്വദേശി  ഇഞ്ചാമാമുൾഹഖ് പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തിനിടെയാണ്  അഭിജിത്തും പീഡിപ്പിച്ചതായി തെളിഞ്ഞത്. ഇഞ്ചാമാമുൾഹഖ് റിമാൻഡിലാണ്. കസ്റ്റഡിയിലെടുത്ത അഭിജിത്തിനെ തെളിവെടുപ്പിനുശേഷം വീണ്ടും കോടതിയിൽ ഹാജരാക്കും.

No comments