Breaking News

കാഞ്ഞങ്ങാട് പേരൂർ ബസ് ട്രാവൽസ് ഉടമ അമ്പലത്തറയിലെ ബാലകൃഷ്ണൻ പെരൂർ അന്തരിച്ചു


അമ്പലത്തറ: പേരൂർ ബസ് ട്രാവൽസ് ഉടമ അമ്പലത്തറ ബിദിയാലിൽ താമസിക്കുന്ന ബാലകൃഷ്ണൻ പെരൂർ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി വടകരയിലെ സ്വകാര്യശുപത്രിയിൽ ചികിൽസയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടർന്ന് ബ്ലീഡിങ് നിൽക്കാത്തതിനെ തുടർന്നാണ് രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

സി.പി. എം  ബ്രാഞ്ച് സെക്രട്ടറിയും ബസ് ഉടമസ്ഥ സഹകരണ സംഘം ഡയറക്ടറുമാണ്. പേരൂറിലെ പരേതരായ കണ്ണന്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി. ഏക മകൾ ബ്യൂല. സഹോദരങ്ങൾ : കുമാരൻ (പേരൂർ) പരേതരായ രാമൻ അമ്പാടി,കുഞ്ഞമ്പു, കൊട്ടൻ ,നാരായണൻ.

No comments