Breaking News

മഹിള കോൺഗ്രസ് നേതാവ് കരിന്തളത്തെ ശ്രീജ ഉമേശന്റെ 41ാം ചരമ ദിനത്തിൽ യൂത്ത് കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി രക്ത ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി


ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡന്റും, പതിനഞ്ചാം വാർഡ് മെമ്പറുമായ ഉമേശൻ വേളൂരിന്റെ ഭാര്യയുo  മഹിളാ കോൺഗ്രസ്‌ നേതാവും പള്ളിക്കര പഞ്ചായത്തിലെ മുൻ അമ്പങ്ങാട് വാർഡ് മെമ്പറുമായ  ശ്രീജ ഉമേശന്റെ 41 -)0 ചരമ ദിനത്തോടനുബന്ധിച്ചു ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ വെച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാപ്രസിഡന്റ്  ബി പി പ്രദീപ് കുമാർ, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിമാരായ അഖിൽ അയ്യങ്കാവ്,രോഹിത് നീലേശ്വരം, നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ രാംനാഗർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ സെക്രട്ടറി രാമചന്ദ്രൻ ചെറുവ , യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ രാകേഷ് പി വി കുവ്വാറ്റി,വൈസ് പ്രസിഡന്റ്‌ മാരായ ജിതിൻ ചോയ്യംകോട്, നന്ദന ബാബു വേളൂർ, സെക്രട്ടറിമാരായ ശ്രീജിത്ത്‌ എം തുക്കുന്ന്, വിനു എം വേളൂർ,മിഥുൻ കൊല്ലമ്പാറ  ശിവാനി സുനിൽകുമാർ  ചോയ്യംകോട്,192 -)0 ബൂത്ത്‌ സെക്രട്ടറി മഹേന്ദ്രൻ കുവ്വാറ്റി, സുനിൽ കുമാർ കുവ്വാറ്റി, രാജേഷ് കെ കുവ്വാറ്റി, ഹരിഹരൻ കുവ്വാറ്റി,ബോബിൻ തലയടുക്കം, ഹബീബ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി മനോഹരൻ വരഞ്ഞുർ , അരുൺ പി എസ് ചോയ്യംകോട്, സുധീർ ചോയ്യംകോട്,നിതിൻ വേളൂർ,ജിനേഷ് വേളൂർ എന്നിവർ പങ്കെടുത്തു.

No comments