Breaking News

യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം, 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ, പിടിച്ചത് കാസർഗോഡ് നിന്ന്


മംഗലൂരു : മംഗ്ലൂരു സുള്ള്യയിലെ യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഷിഹാബ്, റിയാസ്, ബഷീർ എന്നീ പോപ്പുലര്‍ ഫ്രണ്ട് പ്രവ‍ര്‍ത്തകരാണ് അറസ്റ്റിലായതെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. മംഗ്ലൂരു സുള്ള്യയിലെ ബെള്ളാരെ സ്വദേശികളായ ഇവര്‍ കാസര്‍ഗോഡില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കാസര്‍ഗോഡ് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് . മൂന്ന് പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തരാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ പത്ത് ആയി. കേസില്‍ എന്‍ഐഎ അന്വേഷണം തുടങ്ങാനിരിക്കേയാണ് കൂടുതല്‍ അറസ്റ്റുണ്ടായത്.

No comments