Breaking News

വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ദ്രുത കർമ്മസേനയുടെ അടിയന്തിര യോഗം ചേർന്നു.


ബളാൽ പഞ്ചായത്തിലെ ചുള്ളി പ്രദേശത്ത് ഉരുൾ പൊട്ടൽ ഉണ്ടായതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തുവാൻ മെഡിക്കൽ ഓഫീസർ ഡോ ടിജോ പി ജോയിയുടെ നേതൃത്വത്തിൽ ആരോഗ്യ കേന്ദ്രത്തിന്റെ ദ്രുതകർമ്മസേനയുടെ അടിയന്തിര യോഗം ചേർന്നു.  മരുന്നുകളുടെ ലഭ്യത, പ്രഥമ ശുശ്രൂഷ സൗകര്യം, വാഹന സൗകര്യം , വിവിധ കാറ്റഗറി സ്റ്റാഫ് സേവനം എന്നിവ ഉറപ്പ് വരുത്തി. ഹെൽത്ത് ഇൻസ്പെക്ടർ അജിത് സി ഫിലിപ്പ്, സീനിയർ ക്ലർക്ക് ഷിനോജ്, ഹെഡ് നഴ്സ് ജോബി ജോർജ്ജ് പബ്ളിക് ഹെൽത്ത് നഴ്സ് ഏലിയാമ്മ വർഗീസ്, ഫാർമസിസ്റ്റ് ബ്രിജേഷ് എന്നിവർ സംസാരിച്ചു.

No comments