Breaking News

വെള്ളരിക്കുണ്ട് കൂരാംകുണ്ടിൽ തൊഴിലുറപ്പ് ജോലിക്കിടെ ഓലമടൽ തലയിൽ വീണ് സ്ത്രീക്ക് പരിക്ക്


വെള്ളരിക്കുണ്ട് : ഓലമടൽ തലയിൽ വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്കേറ്റു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ പത്താം വാർഡിൽ കൂരാംകുണ്ടിലാണ് സംഭവം. ഇന്ന് രാവിലെയാണ് തൊഴിലുറപ്പ് ജോലിക്കിടെ ഓലമടൽ തലയിൽ വീണ് അപകടം നടന്നത്. പരുക്കേറ്റ വെള്ളരിക്കുണ്ട് കുട്ടിക്കുന്ന് സ്വദേശി അപ്പച്ചൻ്റെ ഭാര്യ മോളി ജോസഫിനെ (55) കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments