Breaking News

ക്യാമ്പിലുണ്ട് വാർഡ് മെമ്പർ.. ചുള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിൽ മുഴുവൻ സമയ സേവനവുമായി ഈ ജനപ്രതിനിധി


മാലോം : കനത്ത മഴയും മണ്ണിടിച്ചിലും മൂലം ദുരിതാശ്വസ ക്യാമ്പിൽ വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ട് ഒരു പഞ്ചായത്ത്‌ അംഗം. തന്റെ വാർഡിൽ പെട്ട ജനങ്ങൾക്ക് ഒരു പ്രതിസന്ധി ഉണ്ടായപ്പോൾ മുഴുവൻ സമയ സേവനവുമായി ശ്രദ്ധ നെടുന്നത് ബളാൽ പഞ്ചായത്ത്‌ അഞ്ചാം വാർഡ്‌ മെമ്പർ അപ്പച്ചനാണ്. ദുരിതാശ്വാസ ക്യാബിൽ ഉള്ള രോഗികളെ ആശുപത്രിയിൽ എത്തിക്കാനും ഭക്ഷണവും മരുന്നും എത്തിക്കാൻ തന്റെ വാഹനം അടക്കം വിട്ടു നൽകി വേറിട്ട മാതൃക കാട്ടുകയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട അപ്പച്ചൻ ചേട്ടൻ. ജില്ലാ കളക്ടർ വന്നപ്പോൾ അദ്ദേഹത്തെ അറിയിച്ചില്ല എന്നതിൽ പരിഭവം ഉണ്ടെങ്കിലും തന്റെ വാർഡിൽ ഉള്ളവരുടെ കഷ്ടപാടിൽ സഹായിക്കാൻ കഴിയുന്നതിൽ പഞ്ചായത്ത്‌ അംഗം അപ്പച്ചൻ സംതൃപ്തനാണ്. കഴിഞ്ഞ ദിവസം കെ എസ്‌ യു മാലോത്ത് കസബ കൂട്ടായ്മ അടക്കമുള്ള സന്നദ്ധ സംഘടനകൾ വഴി ഭക്ഷണ പൊതികളും, മറ്റു സഹായങ്ങളും എത്തിച്ചു നൽകിയത് അദ്ദേഹത്തിന്റെ ഇടപെടൽ മൂലമായിരുന്നു. ബളാൽ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ 20 കുടുംബങ്ങളിൽ നിന്നുമായി 55 പേരോളം നിലവിൽ ക്യാമ്പിലുണ്ട്. മന്ത്രി അഹമ്മദ് ദേവർ കോവിൽ ഇന്ന് വൈകിട്ട് ക്യാമ്പ് സന്ദർശിക്കുന്നുണ്ട്, സർക്കാർ ഭാഗത്ത് നിന്നും കൂടുതൽ സഹായം ക്യാമ്പിൽ ഉള്ളവർക്ക് ലഭിക്കും എന്ന പ്രതീക്ഷിയിലാണ് ഈ പഞ്ചായത്ത്‌ അംഗം.

No comments