Breaking News

കരിന്തളത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു : യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു


കരിന്തളം: കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസറ്റും തകർത്ത് റോഡിന് താഴെക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ കരിന്തളം ഫോറസ്റ്റ് ഓഫീസിന് സമീപത്താണ് അപകടം നടന്നത്. പരപ്പച്ചാൽ ചേനറ്റാടിയിലെ സുരേന്ദ്രന്റെ കെ.എൽ 60 N 8653 നമ്പർ മാരുതി സെലോറകാറാണ് അപകടത്തിൽപ്പെട്ടത്. അദ്ദേഹത്തിന്റെ മകനുൾപ്പെട രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്.

No comments