Breaking News

മലയോര ഹൈവേയിൽ വാഹനാപകടത്തിൽ ചെറുപുഴ സെൻറ് സെബാസ്റ്റ്യൻ ആശുപത്രിയിലെ നഴ്സ് മരിച്ചു


ചെറുപുഴ : മലയോര ഹൈവേയിലെ അതീവ അപകട മേഖലയായ പാക്കഞ്ഞിക്കാട് കാർ ഇടിച്ച് ചെറുപുഴ സെൻറ് സെബാസ്റ്റ്യൻ ആശുപത്രിയിലെ നഴ്സായ അങ്ങാടിയത്ത് റിൻറ്റോയുടെ ഭാര്യ സോണിയ (40) മരിച്ചു. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്.  ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ  ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ദിവസങ്ങൾക്ക് മുമ്പ് ഈ ഭാഗത്ത് അപകട മുന്നറിയിപ്പ് സ്ഥാപിച്ചിട്ടും അപകടമൊഴിവായില്ല. മക്കൾ: അൽഫോൻസ, അലീന,ഏയ്ഞ്ചൽ റോസ്, ഏയ്ഞ്ചൽ മരിയ.


No comments