Breaking News

ചെറുവത്തൂർ ദേശീയപാതയിൽ കാറും മീൻ വണ്ടിയും കൂട്ടിയടിച്ച് ഒരാൾ മരിച്ചു


പിലിക്കോട് : ദേശിയ പാത മട്ടലായി പെട്രോൾ പമ്പിനു സമീപം കാറും മീൻ വണ്ടിയും കൂട്ടിയടിച്ച് മടക്കര ഓർക്കുളം സ്വദേശി മരിച്ചു. മറ്റ് മൂന്ന് പേർക്ക് ഗുരുതര പരിക്ക് ശനിയാഴ്ച പുലർച്ചെ 5.50 ന് ആണ് അപകടം നടന്നത്. കാഞ്ഞങ്ങാട് ഭാഗത്തു നിന്നും കണ്ണൂർ ഭാഗത്തേക്കു പോവുകയായിരുന്ന മീൻ വണ്ടിയും പയ്യന്നൂർ ഭാഗത്തു നിന്നു ചെറുവത്തൂർ ഭാഗത്തേക്കു വരികയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു ഇതിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെ സമീപവാസികളും മറ്റും ചേർന്ന് രക്ഷപ്പെടുത്തി, മറ്റു രണ്ടുപേരെ തൃക്കരിപ്പൂരിൽ നിന്നുമെത്തിയ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. മടക്കര ഓർക്കുളം സ്വദേശിയാണ് മരിച്ചത്

No comments