Breaking News

ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന ഐ.പി.എസ് കിനാനൂർകരിന്തളം കാട്ടിപൊയിൽ കാറളം എസ്.ടി കോളനി സന്ദർശിച്ച് പരാതികൾ സ്വീകരിച്ചു


കാട്ടിപൊയിൽ: കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ.പി.എസ് കിനാന്നൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് കാട്ടിപൊയിൽ കാറളം വാർഡിലെ എസ്. ടി കോളനികൾ സന്ദർശിച്ച് പരാതികൾ സ്വീകരിച്ചു. കിനാന്നൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് ടി.കെ രവിയുടെ അധ്യക്ഷതയിൽ കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനവും പരാതി സ്വീകരിക്കലും ചെയ്തു. എസ്എംഎസ് ഡി വൈ എസ് പി വി.കെ വിശ്വംഭരൻ പദ്ധതി വിശദീകരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി എം, ജില്ലാ പഞ്ചായത്ത് മെമ്പർ ശകുന്തള കെ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ കെ.വി, വാർഡ് മെമ്പർ യശോദ.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ സ്വാഗതവും, നീലേശ്വരം സബ് ഇൻസ്പെക്ടർ ശരണ്യ. എം. വി നന്ദിയും പറഞ്ഞു. പരിപാടിയിൽ വിവിധ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ പങ്കെടുത്തു. ചടങ്ങിൽ ക്ലീൻ കാസറഗോഡ്

 പദ്ധതിയിലൂടെ കാസറഗോഡിനെ ലഹരി വിമുക്ത ജില്ലയായി മാറ്റുന്നതിന് നേതൃത്വം നൽകുന്ന ബഹു:ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന IPS നെ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് ടി.കെ. രവിയും , പഞ്ചായത്ത് സെക്രട്ടറി മനോജ്. എൻ എന്നിവർ പൊന്നാട അണിയിച്ച് മൊമെന്റോ നൽകി ആദരിച്ചു. ഊരുമൂപ്പൻമാർ , പ്രൊമോട്ടർമാർ ,കോളിനി നിവാസികൾ അടക്കം നൂറുകണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

No comments