Breaking News

തെരുവുനായ കുറുകെ ചാടി ; കോളേജില്‍ ചേരാന്‍ പോയ വിദ്യാര്‍ഥി ബൈക്ക് പോസ്റ്റിലിടിച്ച് മരിച്ചു


റോഡിന് കുറുകെച്ചാടിയ തെരുവുനായയെക്കണ്ട് ബൈക്ക് വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. മണിയൂര്‍ എലിപ്പറമ്പത്ത് മുക്ക് നടക്കന്റെവിട പരേതനായ വിനോദിന്റെയും ശ്രീകലയുടെയും ഏക മകന്‍ ശ്രീരാഗ് (19) ആണ് മരിച്ചത്.


ചൊവ്വാഴ്ച രാവിലെ 6.30 നായിരുന്നു അപകടം നടന്നത്. പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബൈക്ക് പേരാമ്പ്ര-പയ്യോളി റോഡിലുള്ള ചിറക്കരയ്ക്ക് പോകുന്ന റോഡിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ പയ്യോളിയിലെ ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


മേപ്പയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ് ടു പൂര്‍ത്തിയാക്കിയ ശ്രീരാഗ് കോഴിക്കോട് ദേവഗിരി കോളേജില്‍ ബിരുദപ്രവേശനത്തിന് ചേരാന്‍ പോകുന്നതിനിടെയാണ്  അപകടം ഉണ്ടായത്. ശ്രീരാഗിനെ കോളേജില്‍ ചേര്‍ക്കാനായി ബന്ധു കോഴിക്കോട് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ശ്രീരാഗിന്റെ അച്ഛന് ജോലിസ്ഥലത്തുണ്ടായ അപകടത്തിലാണ് ജീവന്‍ നഷ്ടപ്പെട്ടത്.


No comments