Breaking News

33 വർഷത്തെ സേവനം: ഇരിയക്കാരുടെ സ്വന്തം പോസ്റ്റ്മാന് നാടിൻ്റെ യാത്രയയപ്പ്


ഇരിയ : മൂന്ന് പതിറ്റാണ്ടിലധികം ഇരിയ പോസ്റ്റോഫീസിൽ പോസ്റ്റ്മാനായി സേവനമനുഷ്ഠിച്ച ദാമോധരൻ ചേരിക്കുന്ന് പ്രോമോഷനോട് കൂടി വിദ്യാനഗർ സബ് പോസ്റ്റോഫീസിലേക്ക് സ്ഥലം മാറിപ്പോവുകയാണ്. 33 വർഷം ജനകീയ സേവനത്തിൻ്റെ മുഖമുദ്രയായി നാട്ടിലെ സാമൂഹിക സാംസ്കാരിക ആദ്ധ്യാത്മിക മേഖലകളിൽ നിറഞ്ഞു നിന്ന നാട്ടിലെ ആബാലവൃദ്ധം ജനങ്ങൾക്കും സുപരിചിതനായ വ്യക്തിത്വത്തിന് ഇരിയ നൻമ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ജനകീയ സഹകരണത്തോടെ ഒരു യാത്രയയപ്പ് നൽകുകയാണ് ബുധനാഴ്ച വൈകുന്നേരം 4.30 ഇരിയയിൽ വെച്ച് യാത്രയയപ്പ് ചടങ്ങ് നടത്തും. ഇരിയ അയ്യപ്പക്ഷേത്രം സെക്രട്ടറി, ഭജന കലാസമിതി സെക്രട്ടറി, പൊടവടുക്കം ശ്രീ സരസ്വതീ വിദ്യാമന്ദിരം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

No comments