Breaking News

അർജുൻ ആയങ്കി അറസ്റ്റിൽ; പിടികൂടിയത് പയ്യന്നൂരിൽ ഒളിവിൽ കഴിയവെ

 




മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണം പൊട്ടിക്കൽ കേസിൽ കണ്ണൂരിലെ ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി അറസ്റ്റിൽ. പയ്യന്നൂരിലെ പെരിങ്ങയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പോലീസ് അർജുൻ ആയങ്കിയെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാംപ്രതിയാണ് ഇയാൾ.


കരിപ്പൂരിൽ ഒരുമാസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ അർജുൻ ആയങ്കിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അന്വേഷണവുമായി അന്യസംസ്ഥാനത്തടക്കം പോലീസ് എത്തിയിരുന്നു. തുടർന്നാണ് പയ്യന്നൂരിൽ ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചത്. ഉമ്മർകോയ എന്ന ആളുമായി ചേർന്ന് നടന്ന സ്വർണം പൊട്ടിക്കൽ കേസിലാണ് അറസ്റ്റ്. ദുബായിൽ നിന്നെത്തുന്ന 975 ഗ്രാം സ്വർണം കരിപ്പൂരിലെത്തിച്ച് തട്ടിയെടുക്കുകയായിരുന്നു പദ്ധതി. കേസിൽ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.



2021-ലെ രാമനാട്ടുകാര സ്വർണക്കള്ളക്കടത്ത് ക്വട്ടേഷൻ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അർജുൻ ആയങ്കിയുടെ പേര് ആദ്യം ഉയർന്നുവന്നത്. കേസിൽ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു.

No comments