Breaking News

കൺസ്യൂമെർഫെഡ് ഓണം സബ്സിഡി വിപണി ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 7 വരെ മലയോരത്ത് ഭീമനടി, മാലക്കല്ല്, ത്രിവേണികളിൽ നടക്കും


ഭീമനടി :ജില്ലയില്‍ കണ്‍സ്യൂമെര്‍ഫെഡ് ഓണം സബ്സിഡി വിപണി ഈ വരുന്ന ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 7 വരെ ഹോസങ്കടി, മുള്ളേരിയ, ബന്തടുക്ക, കാഞ്ഞങ്ങാട്, മാലക്കല്ല്, ഭീമനടി ത്രിവേണികളില്‍ നടത്തമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിത്യോപയോഗ സാധനങ്ങള്‍ പൊതുമാര്‍ക്കറ്റിനെ അപേക്ഷിച്ചു വിലക്കുറവില്‍ നല്‍കുന്ന ത്രിവേണികള്‍ വിലകയറ്റം പിടിച്ചു നിറുത്തുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തി വരികയാണ്. ഇത് പൊതു ജനങ്ങള്‍ക്ക് ആശ്വാസമേകുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. സബ്‌സിഡി സാധനങ്ങൾക്ക് പുറമെ മറ്റ് അവശ്യ സാധനങ്ങൾക്കും പൊതുവിപണിയേക്കാൾ വിലകുറവാണ് ത്രിവേണികളിൽ. ബ്രാന്റഡ് സാധങ്ങൾക്ക് പുറമെ കുടുംബശ്രീ, സഹകരണ ഉത്പന്നങ്ങൾ മികച്ച ഗുണ നിലവാരത്തിലും മിതമായ വിലയിലും വില്പനയിലുണ്ട്.മില്‍മയുടെ സ്‌പെഷ്യല്‍ ഓണം കിറ്റും ത്രിവേണികളില്‍ ലഭ്യമാണ്.

No comments