Breaking News

കാഞ്ഞങ്ങാട് വാഴുന്നോറടിയിലെ റിട്ട. എസ് ഐ മരം ദേഹത്ത് വീണ് മരിച്ചു


നീലേശ്വരം: വീട്ടുവളപ്പിൽ നിന്ന് മരം മുറിച്ചു മാറ്റിയപ്പോൾ മറ്റൊരു മരത്തിൽ ദിവസങ്ങളായി തങ്ങി നിന്ന  മരക്കൊമ്പ് വലിച്ചു മാറ്റുന്നതിനിടെ ദേഹത്ത് വീണ് റിട്ട. എസ് ഐ മരിച്ചു.

ചേടിറോഡ് തായത്തിൽ വീട്ടിലെ എം.വി.ചന്ദ്രൻ (59) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. വാഴുന്നോറടി മധുരംകൈ സ്വദേശിയും പരേതരായ കോമൻ നായരുടെയും മാണി അമ്മയുടെയും മകനുമാണ്. ഭാര്യ: ടി.വി.റീന. മക്കൾ: രേവതി, അശ്വതി. മരുമക്കൾ: പ്രവീൺ, പ്രണവ്. സഹോദരങ്ങൾ: അമ്പൂഞ്ഞി, കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ, കുഞ്ഞിക്കോമൻ, പരേതരായ ഗോപാലൻ, കുഞ്ഞിരാമൻ, മാധവി.

No comments