Breaking News

വെള്ളരിക്കുണ്ട് താലൂക്ക്തല ഓണം സഹകരണ വിപണനമേള കരിന്തളം തോളേനിനിയിൽ ആരംഭിച്ചു


കരിന്തളം : കരിന്തളം തോളേനിയിൽ വെള്ളരിക്കുണ്ട് താലുക്ക് തല ഓണം വിപണനമേള തുടങ്ങി. കരിന്തളം സർവ്വീസ് സഹകരണ ബേങ്കിന്റെ കീഴിലാണ് ചന്ത. താലുക്ക് തല ഉൽഘാടനം കേരള ബാങ്ക് ഡയറക്ടർ സാബു അബ്രഹാം നിർവ്വഹിച്ചു. പ്രസിഡണ്ട് കെ.ലക്ഷ്മണൻ അധ്യക്ഷനായി, സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർ പി. ലോഹിദാക്ഷൻ, സഹകരണ ഇൻസ്പെക്ടർ വി.സുനിൽകുമാർ പാറക്കോൽ രാജൻ, എം. ചന്ദ്രൻ, കെ.വി.ശശീധരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.മധുസൂദനൻ സ്വാഗതം പറഞ്ഞു.

No comments