Breaking News

വന്യമൃഗങ്ങളുടെ ഭീഷണിയിൽ നിന്നും കർഷകരെ രക്ഷിക്കാൻ കരുതൽ നടപടികൾ നടത്താൻ അധികൃതർ തയ്യാറാവണം ; ആർ എസ് പി കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം വെള്ളരിക്കുണ്ടിൽ സമാപിച്ചു


വെള്ളരിക്കുണ്ട് : വന്യമൃഗങ്ങളുടെ ഭീഷണിയിൽ നിന്നും കർഷകരെ രക്ഷിക്കാൻ കരുതൽ നടപടികൾ നടത്താൻ അധികൃതർ തയ്യാറാവണമെന്ന് ആർ എസ് പി കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. 

പശ്ചിമഘട്ട മലനിരകൾ കർണാടക വനാതിർത്തികൾ പങ്കിടുന്നുണ്ട് .റാണിപുരം അടക്കം കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുകയും താമസക്കാരുടെ വീടിൻ്റെ പരിസരങ്ങളിൽ ചുറ്റിക്കറങ്ങുകയാണ് തേങ്ങ അടക്കമുള്ള വിളകൾ മുഴുവൻ കുരങ്ങ് കൊണ്ട് പോവുന്നു കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവർ കടബാധ്യതകൾ മൂലം ആത്മഹത്യയുടെയും കടുത്ത മാനസിക പിരിമുറുക്കത്തിലുമാണ് കാട്ടാനകൾ ഇറങ്ങാതിരിക്കാൻ മറ്റിടങ്ങളിൽ എടുത്തനടപടികൾ ഈ മലയോര മേഖലയിലും അടിയന്തിരമായി നടപ്പാക്കേണ്ടതാണ്. 

സമ്മേളനം ജില്ലാ കമ്മിറ്റിയംഗം  കൂക്കൾ ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു .കെ.എ .സാലു അദ്ധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി  ഹരീഷ് ബി നമ്പ്യാർ പ്രോഗ്രസീവ് സ്റ്റുഡൻസ് യൂണിയൻ അഖിലേന്ത്യാ പ്രസിഡൻ്റ് വിഷ്ണു സുരേന്ദ്രൻ, കരിന്തളം വിജയൻ , ബി.ബാലകൃഷ്ണൻ നമ്പ്യാർ, മാത്യു കളത്തൂർ ആർ വൈ എഫ് ജില്ലാ പ്രസിഡൻ്റ് റിജോ ചെറുവത്തൂർ സെക്രട്ടറി ജിബിൻ അബ്രഹാം, ജിജോ ജോസ്, ശ്രീകാന്ത് ആനിക്കുഴിയിൽ ,രാജേഷ് ശങ്കരമ്പാടി, രാജേഷ് കുറ്റിക്കോൽ എന്നിവർ സംസാരിച്ചു

No comments