വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് വന്നവർക്ക് കോൺഗ്രസ് അംഗത്വം നല്കി.. പുലിയംകുളത്ത് സ്വീകരണവും അനുമോദന യോഗവും സംഘടിപ്പിച്ചു
പരപ്പ : കിനാനൂർ കരിന്തളം മണ്ഡലത്തിൽ പുലിയംകുളത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് വന്നവർക്ക് കോൺഗ്രസ് അംഗത്വം നല്കി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് അംഗങ്ങൾക്ക് സ്വീകരണവും നൽകി.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഭരണഘടന തിരുത്തിയെഴുതാൻ ശ്രമിക്കുന്ന ഭരണാധികാരികളാണ് രാജ്യത്ത് തൊഴിലുറപ്പിൻ്റെ പേരിൽ നിന്ന് പോലും മഹാത്മ ഗാന്ധിയുടെ പേര് ഒഴിവാക്കിയതെന്നും സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് എം.പി പറഞ്ഞു. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് മെമ്പർമാർക്കും സ്വീകരണം നല്കി. സ്വീകരണ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറി ഹരീഷ് പി നായർ, കാലിച്ചാനടുക്കം മണ്ഡലം പ്രസിഡണ്ട് മാണിയൂർ ബാലകൃഷ്ണൻ, നേതാക്കളായ കെ പി ബാലകൃഷ്ണൻ,സി വി ഗോപകുമാർ, സി ഒ സജി,സിജോ പി ജോസഫ്, ജിജി കുന്നപ്പള്ളി, സി വി ബാലകൃഷ്ണൻ, ക്ലാരമ സെമ്പാസ്റ്റ്യൻ ഷമീം പുലിയംകുളം തുടങ്ങിയവർ സംസാരിച്ചു. ബാലഗോപാലൻ പി കാളിയാനം സ്വാഗതം പറഞ്ഞു. ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റി ബയോമെട്രിക്കിൽ ഒന്നാം റാങ്ക് നേടിയ ശ്രുതി സന്തോഷിന്യം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പി ചിത്രലേഖ ,പഞ്ചായത്ത് മെമ്പർമാരായ നൗഷാദ് മുഹമ്മദ്, ഓമന എം , സെറീന കെ പി, ഷൈലജകൃഷ്ണൻ, വി കെ ശ്യാമള , എന്നിവർക്കും സ്വീകരണം നല്കി.
No comments