: വാടകവീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച ഭർതൃമതി ചികിത്സയ്ക്കിടെ മരണപ്പെട്ടു
ചെറുവത്തൂർ : വാടകവീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച ഭർതൃമതി ചികിത്സയ്ക്കിടെ മരണപ്പെട്ടു.തിമിരിയിൽ വാടകവീട്ടിൽ താമസിക്കാരിയും കരിന്തളം വരയിൽ സ്വദേശിനിയുമായ സാവിത്രിയാണ് (47) മരണപ്പെട്ടത്.രണ്ടു ദിവസം മുമ്പ് തിമിരിയിലെ വാടക വീട്ടിൽ ആത്മഹത്യാശ്രമം നടത്തുന്നതിനിടയിൽ ഗുരുതരമായി പരിക്കേറ്റ സാവിത്രി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നതിനിടയിലാണ് ഇന്ന് രാവിലെ മരണപ്പെട്ടത് .പരേതരായ കുഞ്ഞമ്പു ജാനകി ദമ്പതികളുടെ മകളാണ്.ഭർത്താവ് എം സുരേശൻ. മക്കൾ:സുമേഷ്,മഞ്ജിമ.മരുമക്കൾ:അരുൺ കുമാർ,ഐശ്വര്യ.സഹോദരങ്ങൾ:പുഷ്പ ലക്ഷ്മി.ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തി. കരിന്തളം വരയിലെ വീട്ടിലെത്തിച്ച മൃതദേഹം കൊണ്ടോടി പൊതുമശാനത്തിൽ സംസ്കരിച്ചു.
No comments