Breaking News

'റബ്ബർ സബ്സിഡി ലഭിക്കുന്നവരെ ക്ഷേമ പെൻഷനിൽ നിന്ന് ഒഴിവാക്കിയ നടപടി പിൻവലിക്കണം': ബൂത്ത് കോൺഗ്രസ് യോഗം വരഞ്ഞൂരിൽ ചേർന്നു


ബിരിക്കുളം: റബ്ബർ സബ്സിഡി ലഭിക്കുന്നവരെ ക്ഷേമ പെൻഷനിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് 189- ബൂത്ത് കോൺഗ്രസ് വരഞ്ഞൂരിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. കർഷകർക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന കാർഷിക ഇലക്ട്രിസിറ്റി ബിൽ പോലും നിഷേധിച്ച് കർഷകരെ ദ്രോഹിക്കുന്ന കർഷക വിരുദ്ധ നടപടിയിലും പാവപ്പെട്ട വിധവകൾക്ക് പോലും കുടുംബസ്വത്ത് 2 ഏക്കർ എന്ന നിബന്ധന വച്ച് പെൻഷൻ നിഷേധിച്ച നടപടയിൽ നിന്ന് സർക്കാർ പിൻമാറിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ വാർഡ് പ്രസിഡൻ്റ് രവീന്ദ്രൻ ടി വി അദ്ധ്യക്ഷത വഹിച്ചു. മനോഹരൻ പി സ്വാഗതവും മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ബാബു ചേമ്പേന, മണ്ഡലം സെക്രട്ടറിമാരായ സിജോ പി ജോസഫ്, ബാലഗോപാലൻ കാളിയാനം തുടങ്ങിയവർ സംസാരിച്ചു.

No comments