Breaking News

മിന്നൽ പരിശോധനയിലൂടെ ബ്രൗൺ ഷുഗറുമായി മൂന്ന് പേരെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു


കാസർഗോഡ് : ജില്ലാ പോലീസ് മേധാവി  ഡോ: വൈഭവ് സക്സേന ഐ പി എസ്സിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി നടത്തിയ മിന്നല്‍പരിശോധനയിൽ  30 ഗ്രാം ബ്രൗൺഷുഗറുമായി 3 പേർ പിടിയിലായി. കാസർഗോഡ് നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന ബ്രൗൺഷുഗറുമായി പ്രതികളായ  മുഹമ്മദ് അജ്മൽ എന്‍ ( 26) ,കൊണ്ടോട്ടി , അൻസിൽ എന്‍  അരീക്കോട് (22) , മുഹമ്മദ് ഫൈജാസ്  മലപ്പുറം (22)  എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. KL  59 Q 7329 BREEZZA കാറാണ് പ്രതികൾ ബ്രൗൺഷുഗർ കടത്താൻ ഉപയോഗിച്ചത്. നീലേശ്വരം പള്ളിക്കര ജംഗ്ഷനിൽ  വെച്ചാണ് പ്രതികളെ കാഞ്ഞങ്ങാട്  ഡി വൈ എസ് പി  പി ബാലകൃഷ്ണൻ  നായർ , ഇൻസ്‌പെക്ടർ ശ്രീഹരി കെ.പി , സബ് ഇൻസ്പെക്ടർ ശ്രീജേഷ് , എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം  രാവിലെ 11.30 ന് അറസ്റ്റ് ചെയ്തത്. നീലേശ്വരം പോലീസ് സ്റ്റേഷനിലെ  പോലീസ് ഉദ്യോഗസ്ഥരായ  ഗീരിശൻ എം.വി , പ്രദീപൻ കെ.വി , വിനോദ് K,  പ്രഭേഷ്കുമാർ, അമൽ രാമചന്ദ്രൻ , മനു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ലഹരിക്കെതിരെ ബോധവൽക്കരണത്തോടൊപ്പം ശക്തമായപരിശോധനകളും നടപടികളുമായി മുന്നോട്ട് പോവുകയാണ് നീലേശ്വരം പോലീസ്. രണ്ടു  ദിവസത്തിനുള്ളിലെ രണ്ടാമത്തെ ലഹരി വേട്ടയാണ് നീലേശ്വരം പോലീസിന്റേത്.

No comments