Breaking News

പരപ്പയിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതികളെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു


വെള്ളരിക്കുണ്ട്: പരപ്പയിൽ നിന്നും കഴിഞ്ഞദിവസം കാണാതായ ബൈക്ക് മോഷ്ടിച്ച 2 പേരെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് പയ്യന്നൂരിലെ പാലാത്തറ എന്ന സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു.  കൊടക്കാട് വെള്ളച്ചാൽ കബീറിന്റെ മകൻ ഇസ്മായിൽ (19), പാലാത്തറ മുഹമ്മദ്‌കുഞ്ഞിയുടെ മകൻ ജസീൽ (23) എന്നി പ്രതികളെയാണ് വെള്ളരിക്കുണ്ട് എസ്.ഐ വിജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്. 

കാഞ്ഞങ്ങാട് ഡിവൈഎസ്പി  പി.ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണ സംഘത്തിൽ എസ്.ഐ എം.പി വിജയകുമാർ, ഏ.എസ്.ഐമാരായ സജി ജോസ്, രാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സത്യപ്രകാശ്, മധു ടി ആർ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

No comments