Breaking News

'വെള്ളരിക്കുണ്ട് ടൗൺ വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം': മലയോരത്ത് എത്തിയ മന്ത്രിക്ക് വ്യാപാരികളുടെ നിവേദനം


വെള്ളരിക്കുണ്ട് : മലയോര താലൂക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ടൗണിന്റെ വികസനത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മിനി സിവിൽ സ്റ്റേഷൻ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണ മെന്നും   ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് ഭാരവാഹികൾ ജില്ലയുടെ ചുമലയുള്ള മന്ത്രി അഹമ്മദ് ദേവർ കോവിലിന് നിവേദനം നൽകി.

ചുള്ളി ദുരിതാശ്വാസക്യാമ്പ് സന്ദർശിക്കാൻ എത്തിയവേളയിലാണ് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ, സെക്രട്ടറി ബിജി ജോൺ, ബാബു കല്ലറയ്ക്കൽ, ബേബി,സാബു കെ.എം എന്നിവർ വെള്ളരികുണ്ടിന്റെ വികസനം സംബന്ധിച്ച് മന്ത്രിക്ക് നിവേദനം നൽകിയത്..

വ്യാപാരികളുടെ ആവശ്യം നാടിന്റെ ആവശ്യമാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ  വ്യാപാരി നേതാക്കൾക്ക് ഉറപ്പ് നൽകി.

No comments