Breaking News

ജില്ലയിലെ നിരവധി സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ


ഓവർസിയർ ഒഴിവ്


ചെങ്കള ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവ്. യോഗ്യത മൂന്ന് വർഷ പോളിടെക്‌നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്ട്‌സ്മാൻ സിവിൽ ഡിപ്ലോമ. അഭിമുഖം സെപ്റ്റംബർ 26ന് രാവിലെ 12ന് പഞ്ചായത്ത് ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 11നകം എത്തണം. അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നിശ്ചയിച്ച കൗണ്ടറിൽ ഏൽപ്പിക്കണം. ഫോൺ 04994 280224.


കെയർ ഗിവർ ഒഴിവ്


അജാനൂർ ഗ്രാമപഞ്ചായത്ത് വെള്ളിക്കോത്തിലെ സായം പ്രഭ വയോജന പരിപാലന കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ പരിചാരകന്റെ (കെയർ ഗിവർ) ഒഴിവ്. പ്രീഡിഗ്രിയോ തത്തുല്യപരീക്ഷയോ പാസ്സായിരിക്കണം. ജെറിയാട്രിക് കെയറിൽ കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം പൂർത്തിയായവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി സെപ്റ്റംബർ 22ന് രാവിലെ 11.30ന് പഞ്ചായത്തിൽ എത്തണം.


വനിതാ ഫാമിലി കൗൺസിലർ ഒഴിവ്


കാസർകോട് ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ വനിതാ സെല്ലിൽ വനിതാ കൗൺസിലറുടെ താത്കാലിക ഒഴിവ്. അഭിമുഖം സെപ്റ്റംബർ 22ന് രാവിലെ 10ന് ജില്ലാ പോലീസ് കാര്യാലയത്തിൽ നടക്കും. 2022 ആഗസ്റ്റ് 21ലെ പത്ര വിജ്ഞാപനം വഴി അപേക്ഷ സമർപ്പിച്ചവർ അസ്സൽ രേഖകൾ സഹിതം കാസർകോട് പാറക്കട്ടയിലുള്ള ജില്ലാ പോലീസ് ഓഫീസിൽ എത്തണം.


അധ്യാപക ഒഴിവ്


ജി.എം.വി.എച്ച്.എസ്.എസ് തളങ്കര വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ബി.എസ്.സി (എം.എൽ.ടി) അടിസ്ഥാന യോഗ്യതയുള്ള വൊക്കേഷണൽ അധ്യാപകയുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച്ച സെപ്റ്റംബർ 24ന് (ശനിയാഴ്ച്ച)രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഫോൺ 7736265671.


അധ്യാപക ഒഴിവ്


ഗവ.യു.പി സ്‌കൂൾ ഹിദായത്ത് നഗറിൽ എൽ.പി.എസ്.ടി (മലയാളം), യു.പി.എസ്.ടി (മലയാളം), ജൂനിയർ അറബിക് (എൽ.പി.എസ്.ടി) എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. അഭിമുഖം സെപ്റ്റംബർ 23ന് രാവിലെ 11ന്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ 04994 220290.


അധ്യാപക ഒഴിവ്


മൊഗ്രാൽ പുത്തൂർ ഗവഃടെക്നിക്കൽ ഹൈസ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബിഎഡ്ഡ്. താത്പര്യമുള്ളവർ സെപ്റ്റംബർ 26ന് തിങ്കളാഴ്ച്ച രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അഭിമുഖത്തിന് എത്തണം. ഫോൺ 9809794930, 9400006496.


സി-ഡിറ്റ് ഗെയിം ഡെവലപ്പർ ട്രെയിനീസ് അഭിമുഖം


സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്)യുടെ കമ്മ്യൂണിക്കേഷൻ ഡിവിഷൻ നടപ്പിലാക്കിവരുന്ന എ.ആർ/ വി.ആർ പ്രോജക്ടിലേയ്ക്ക് ഗെയിം ഡെവലപ്പർ ട്രെയിനീസിനെ നിയമിക്കുന്നു. യോഗ്യത കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് / ഐ.ടി/ എഞ്ചിനീയറിംഗ് ഇതിൽ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദവും, സി പ്ലസ്പ്ലസ് / സി# എന്നീ പ്രോഗ്രാമും അറിഞ്ഞിരിക്കണം. പ്രതിമാസം 15,000 രൂപ ലഭിക്കും. ഉയർന്ന പ്രായപരിധി 30. അഭിമുഖം സെപ്റ്റംബർ 26ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1.30 വരെ സി-ഡിറ്റിന്റെ ബേക്കറി ജംഗ്ഷനിലുള്ള ഗോർക്കി ഭവൻ ഓഫീസിൽ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9847661702.

No comments