Breaking News

ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സെപ്റ്റംബർ 15 മുതൽ 30 വരെ ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിൽ അപേക്ഷ നൽകാം


കാസർഗോഡ് : ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടയം ലഭിച്ചിട്ടും ഇതേവരെ ഭൂമി കൈവശം വെച്ചിട്ടില്ലാത്ത ഗുണഭോക്താക്കള്‍ക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് സെപ്റ്റംബര്‍ 15 മുതല്‍ 30 വരെ ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളില്‍ അപേക്ഷ നല്‍കാം. മൊബൈല്‍ നമ്പര്‍ സഹിതമുള്ള വ്യക്തമായ മേല്‍വിലാസം, പട്ടയത്തിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയില്‍ ഉള്‍ക്കൊള്ളിക്കണം. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ പട്ടയം ലഭിച്ചിട്ടും ഭൂമി അളന്ന് തിരിച്ച് കിട്ടാത്ത എല്ലാ ഗുണഭോക്താക്കളും ഈ അവസരം വിനിയോഗിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ ആവശ്യത്തിനായി പിന്നീട് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. തുടര്‍ന്നും ഭൂമി എറ്റെടുക്കാത്ത ഗുണഭോക്താക്കളുടെ പട്ടയം മറ്റൊരു അറിയിപ്പ് കൂടാതെ റദ്ദ് ചെയ്യും.

No comments