Breaking News

വളർത്തുനായകൾക്കുള്ള വാക്സിനേഷന്റെ ജില്ലാതല ഉദ്ലാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിക്കുന്നു.

വളര്‍ത്തുനായകള്‍ക്കുള്ള വാക്‌സിനേഷന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 26 വരെയാണ് ജില്ലയില്‍ വളര്‍ത്തുനായകള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. വളര്‍ത്തുനായകള്‍ക്കുള്ള ലൈസന്‍സും ഈ ഘട്ടത്തില്‍ ഉറപ്പ് വരുത്തും. പാറക്കട്ടയില്‍ നടന്ന ജില്ലാതല ഉദ്ഘാടനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍,  ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ബി സുരേഷ് , സീനിയര്‍ വെറ്ററിനറി സര്‍ജന്‍ എ മുരളീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി 

No comments