Breaking News

വടക്കാഞ്ചേരി അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾക്ക് കെ എസ് യു മാലോത്ത് കസബ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുശോചനം അർപ്പിച്ചു


വള്ളിക്കടവ് :കേരളത്തെ നടുക്കിയ വടക്കാഞ്ചേരി ബസ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ച് അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസ്‌ ജില്ലാ കമ്മറ്റി അംഗം എൻ ഡി വിൻസെന്റ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ എസ് സ് പി എ സംസ്ഥാന ഓടിറ്റർ ടി കെ എവുജിൻ അപകടത്തിൽ മരണമടഞ്ഞവരെ അനുസ്മരിച് സംസാരിച്ചു. പി സി രഘു നാഥൻ,ബൂത്ത്‌ പ്രസിഡന്റ്‌ കെ എ ചാക്കോ,സുബിത് ചെമ്പകശെരി,ബിനോയ്‌ അഞ്ചു കണ്ടം, ജോമി തയ്യിൽ, ഷിബിൻ, ജെബി, തങ്കച്ചൻ തെങ്ങും തോട്ടം, ബേബി വെട്ടുകാട്ടിൽ, സ്‌കറിയ കാഞ്ഞമല,ബേബി കിഴക്കേകുടിലിൽ എന്നിവർ സംസാരിച്ചു.ഡാർലിൻ ജോർജ് കടവൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ജോമോൻ പിണക്കാട്ട് പറമ്പിൽ നന്ദി പറഞ്ഞു.

No comments