Breaking News

ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെയും വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് സ്റ്റേഷന്റെയും നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു


വെള്ളരിക്കുണ്ട്: ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിന്റെയും വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് സ്റ്റേഷന്റെയും നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തൊഴിലാളി ക്ഷേമ ബോർഡ് സൂപ്രണ്ട് ഫിലോമിന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൊഴിലാളികളോടൊപ്പം പൊതുജനങ്ങളും പ്രതിജ്ഞ ഏറ്റുചൊല്ലി. ക്ഷേമബോർഡ് സ്റ്റാഫ്‌ ബാലകൃഷ്ണൻ എം ബി സ്വാഗതവും തൊഴിലാളി ക്ഷേമ ബോർഡ്‌ സൂപ്രണ്ട് ഫിലോമിന അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ സ്റ്റേഷൻ റൈറ്റർ എ എസ് ഐ മധു എ എം ഉൽഘാടനവും ചൈൽഡ് വെൽഫയർ ഓഫിസറായ എ എസ് ഐ സജി ജോസ്, എസ് സി പി ഒ സരിത എന്നിവർ ആശംസയും അറിയിച്ചു. ചുമട്ട്തൊഴിലാളി പ്രതിനിധി ടി.എൻ ഗിരീഷ് നന്ദി പറഞ്ഞു.

No comments