വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ആസ്ഥാനമായി സെക്കൻ്ററി പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട്: പരപ്പ ബ്ളോക്ക് പഞ്ചായത്തിന്റെ പ്ലാൻ പ്രൊജക്ടിൽ ഉൾപ്പെടുത്തി വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി കിനാനൂർ കരിന്തളം ബളാൽ എന്നീ നാലു പഞ്ചായത്തുകൾക്ക് വേണ്ടി വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രം ആസ്ഥാനമായി സെക്കണ്ടറി പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു. വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ പരപ്പ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് കെ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ ,ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി എം പരപ്പ ബ്ളോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പത്മകുമാരി , ബളാൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ, പരപ്പ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ രേഖ സി, എച്ച് എം സി പ്രതിനിധികളായ എം പി ജോസഫ്, സണ്ണി മങ്കയം, പൂടംകല് താലൂക്കാശുപത്രി മെഡിക്കൽ ഓഫീസർ ഡോ സി സുകു, ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ് എന്നിവർ ആശംസ അർപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ ടിജോ പി ജോയി സ്വാഗതവും പാലിയേറ്റീവ് സ്റ്റാഫ് നഴ്സ് മിനി ജോസഫ് നന്ദിയും പറഞ്ഞു. പാലിയേറ്റീവ് ജില്ലാ കോ ഓർഡിനേറ്റർ ഷിജി മനോജ് പ്രവർത്തന വിശദീകരണം നടത്തി. ഘടക പഞ്ചായത്തുകൾ പ്രാഥമികമായ സ്വാന്തന പരിചരണം ഇപ്പോൾ നൽകി വരുന്നുണ്ട്. അതിൽ വിദഗ്ധ പരിചരണം ആവശ്യമുള്ള വർക്കാണ് ഈ യൂണിറ്റ് പ്രത്യേക പരിചരണം നൽകുക. ഇതിനായി പ്രത്യേക മീറ്റിംഗുകൾ ചേരും. യൂണിറ്റിനായി ബ്ളോക്ക് പഞ്ചായത്ത് വാഹനം അനുവദിച്ചിട്ടുമുണ്ട്.
No comments