Breaking News

ബേക്കലിൽ രണ്ട് അതിഥി തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ


കാഞ്ഞങ്ങാട്: രണ്ട് അതിഥി തൊഴിലാളികളെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ പള്ളിക്കര ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്ററോളംമാറി റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടത്. മധ്യപ്രദേശ് സ്വദേശികളായ രബിസിംഗ്, അജു സിംഗ് എന്നിവരാണ് മരിച്ചത്.


ഇവർ ട്രെയിൻ തട്ടി തെറിച്ചു വിണതായി സംശയിക്കുന്നു കുണിയ ഭാഗത്ത് ചെങ്കൽമടയിലെ തൊഴിലാളികളാണ് . ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എസ്‌ഐമാരായ എം.രജനീഷ്, കെ.സാലിം, രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൃതദേഹ പരിശോധന പൂർത്തിയായി.


No comments