Breaking News

ബേക്കൽ കടലിൽ വിദ്യാർഥി മുങ്ങി മരിച്ചു


കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ പ്ലസ് വണ്‍ വീദ്യാര്‍ഥി ബേക്കല്‍ കോട്ടയ്ക്ക് സമീപം കടലില്‍ മുങ്ങി മരിച്ചു. പള്ളിക്കര സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും ശക്തിനഗറിലെ സുബൈറിന്റെ മകനുമായ ഷുഹൈബ്(16)ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ഒമ്പതോടെ കടലില്‍ കാണാതായ ഷുഹൈബിന്റെ മൃതദേഹം 11ഓടെയാണ് കണ്ടെത്തിയത്. പിതൃ സഹോദരനൊപ്പം കല്ലുമ്മക്കായ ശേഖരിക്കാന്‍ കോട്ടയ്ക്ക് സമീപം കടല്‍ത്തീരത്തെത്തിയതായിരുന്നു. പെട്ടെന്ന് പിതാവും, സഹോദരനും നോക്കിനില്‍ക്കെ ഷുഹൈബിനെ തിരമാലയില്‍പെട്ട് കാണാതാവുകയായിരുന്നു. ബേക്കല്‍ പോലീസ്, തീരദേശ പോലീസ്, അഗ്‌നിശമനസേന എന്നിവര്‍ തിരച്ചില്‍ നടത്തുന്നതിനിടെ ശക്തമായ തിരമാലയില്‍ മൃതദേഹം കരയ്ക്കടിയുകയായിരുന്നു.

No comments