Breaking News

ഗവർണറുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ എൽ.ഡി.എഫ് പ്രവർത്തകർ ഭീമനടി ടൗണിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി


ഭീമനടി : കേരള ഗവർണറുടെ തെറ്റായ നീക്കങ്ങളിൽ പ്രതിഷേധിച്ച് എൽ. ഡി.എഫ് ഭീമനടി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭീമനടി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

യോഗത്തിൽ കെ.പി.സഹദേവൻ ( സി.പി. ഐ) അധ്യക്ഷത വഹിച്ചു. പി.ആർ.ചാക്കോ ( സി.പി.ഐ.എം) ഉദ്ഘാടനം ചെയ്തു. കെ.എസ്. കര്യാക്കോസ് (സി. പി. ഐ. ) , ടി.കെ. സുകുമാരൻ (സി.പി.ഐ. എം) സി.ജെ സജിത് ( സി.പി.എം) ജെയിംസ് മാരൂർ (കേരള കോൺ.മാണി ) ജോർജുകുട്ടി തോമസ് മാടപ്പള്ളി (കോൺഗ്രസ് .എസ്) എന്നിവർ പ്രസംഗിച്ചു.

No comments