Breaking News

വെള്ളരിക്കുണ്ട് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ആവുള്ളക്കോട് പ്രദേശത്ത് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് :കിനാനൂർ കരിന്തളം പഞ്ചായത്ത് പത്താം വാർഡിന്റെയും വെള്ളരിക്കുണ്ട് ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ ആവുള്ളക്കോട് പ്രദേശത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് പൊതുജനങ്ങൾക്കും കുട്ടികൾക്കുമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ അരുൺ കെ എൻ ക്ലാസ് കൈകാര്യം ചെയ്തു .പഞ്ചായത്ത് മെമ്പർ സിൽവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ സതീശൻ എൻ പി, വെസ്റ്റ് പഞ്ചായത്ത് ആനിമേറ്റർ രാധാമണി,ഊരുമുപ്പത്തി സത്യാ മധു, വി വൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡണ്ട് രാജേഷ്, സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

No comments