Breaking News

അമ്പലത്തറ ആനക്കല്ല് രക്തസാക്ഷി സ: ഗോവിന്ദൻ സ്മാരക വായനശാല നേതൃത്വത്തിൽ ചരിത്ര സദസ്സ് സംഘടിപ്പിച്ചു


അമ്പലത്തറ: 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ നടത്തുന്ന ചരിത്രോത്സവത്തിൻ്റെ ഭാഗമായി ആനക്കല്ല് രക്തസാക്ഷി സ: ഗോവിന്ദൻ സ്മാരക വായനശാല സംഘടിപ്പിച്ച ചരിത്ര സദസ്സ് ലൈബ്രറി കൗൺസിൽ കോടോംബേളൂർ പഞ്ചായത്ത് ( N ) നേതൃസമിതി കൺവീനർ സി. ചന്ദ്രൻ മൂരിക്കട ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് വന്ദന.ടി.പി അദ്ധ്യക്ഷയായി. ചരിത്രോത്സവം റിസോഴ്സ് പേഴ്സൺ ഗണേശൻ അയറോട്ട് പ്രഭാഷണം നടത്തി. വായനശാല നടത്തിയ ചക്ക മഹോത്സവത്തിലെ വിജയികൾക്കും പങ്കെടുത്തവർക്കുമുള്ള സമ്മാനം യുവജനക്ഷേമ ബോർഡ് പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ സുരേഷ് വയമ്പ് വിതരണം ചെയ്തു. പി.നാരായണൻ, ടി.കെ.പുരുഷോത്തമൻ, എൻ.കരിയൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി സുനിൽ പാറപ്പള്ളി സ്വാഗതവും വൈസ് പ്രസിഡൻ്റ് തങ്കമണി വിജയൻ നന്ദിയും പറഞ്ഞു.

No comments