Breaking News

ജനശ്രീ നേതൃത്വത്തിൽ ബളാംതോട് വച്ച് ലഹരി വിരുദ്ധ സെമിനാറും ക്ലാസ്സും സംഘടിപ്പിച്ചു


പനത്തടി: ജനശ്രീ സുസ്ഥിര വികസനമിഷൻ കാഞ്ഞങ്ങാട് ബ്ലോക്ക് യൂണിയന്റേയും ജനശ്രീ പനത്തടി മണ്ഡലം സഭയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാറും, ക്ലാസ്സും സംഘടിപ്പിച്ചു. ബളാംതോട് മിൽമാ ഹാളിൽ നടന്ന സെമിനാർ ജനശ്രീ ജില്ലാസെക്രട്ടറി രാജീവൻ നമ്പ്യാർ  ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് ചെയർമാൻ സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനശ്രീ ജില്ലാ കോർഡിനേറ്റർ ഡോക്ടർ.വി.ഗംഗാധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ബളാംതോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനും, പരിശീലകനുമായ ബിജു ജോസഫ് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറിനും, ക്ലാസ്സിനും, നേതൃത്വം നൽകി. പനത്തടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റ് കെ.ജെ.ജെയിംസ്,  ജനശ്രി ജില്ലാ കമ്മിറ്റി മെമ്പർ രാജീവ് തോമസ്, കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വിനോദ് കുമാർ , ബ്ലോക് കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ്, സീനിയർ സിറ്റിസൻസ് സംസ്ഥാന ജനറൽ സെകട്ടറി ജോർജ് വർഗീസ്, വ്യാപാരി  വ്യവസായ ഏകോപന സമിതി ബളാംതോട് യൂണിറ്റ് പ്രസിഡന്റ് എം കുഞ്ഞികൃഷ്ണൻ, ബളാംതോട് മിൽമാ സൊസൈറ്റി പ്രസിഡന്റ് കെ.എൻ വിജയകുമാരൻ നായർ, തുടങ്ങിയവർ സംസാരിച്ചു. ബളാംതോട് ക്ഷിരോത്പാദ സംഘം തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ്സ് പാനലിലെ ഭരണ സമിതി അംഗങ്ങൾക്ക് സ്വീകരണം നൽകി. ഇക്കഴിഞ്ഞ എൽ.എസ്.എസ്  പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ഉപഹാരം നൽകി ആനുമോദിച്ചു.

ജനശ്രീ എം.ബി.റ്റിയിൽ  ഷെയർ എടുത്ത യുണിറ്റുകൾക്ക് ലാഭ വിഹിതം വിതരണം ച്ചെയ്തു. ജനശ്രീ സംഘടനാതല  ചർച്ചകൾക്ക് ജനശ്രീ പനത്തടി മണ്ഡലം സഭയുടെ ചെയർമാർ എം.ജയകുമാർ നേതൃത്വം നൽകി. അരുണാചൽ പ്രദേശിൽ നടന്ന സൈനീക ഹെലികോപ്ടർ ദുരന്തത്തിൽ വീര മൃത്യു വരിച്ച ചെറുവത്തൂർ സ്വദേശി അശ്വിൻ കെ.വി.യ്ക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. പനത്തടി മണ്ഡലം സഭയുടെ സെക്രട്ടറി ശ്രീ: വിനോദ് ഫിലിപ്പ് സ്വാഗതവും, ട്രഷറർ ശ്രീമതി: സിന്ധു പ്രസാദ് നന്ദിയും പറഞ്ഞു.

No comments