Breaking News

ചീമേനി തുറന്ന ജയിൽ ചപ്പാത്തിയും ബിരിയാണിയും വീണ്ടും വിൽപനക്ക്‌


ചെറുവത്തൂർ : കോവിഡ്‌ പ്രതിസന്ധിയിൽ നിർത്തലാക്കിയ ചീമേനി തുറന്ന ജയിൽ ചപ്പാത്തിയും ബിരിയാണിയും വീണ്ടും വിൽപനക്ക്‌.
ചെറുവത്തൂരിലെ സ്റ്റാളിലും ജയിനടുത്തുള്ള കഫറ്റേരിയയിലുമാണ്‌ വിൽപന. ചപ്പാത്തി 10 എണ്ണം 20 രൂപ, കോഴിക്കറി 25, ചിക്കൻ ബിരിയാണി - 65, ബിരിയാണി റൈസ് - 35, വെജ് കറി- 15 എന്നിങ്ങനെയാണ്‌ വില.
ആദ്യ ദിനം തന്നെ നിരധിയാളുകൾ ഇവ വാങ്ങാനെത്തി. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു കേന്ദ്രങ്ങളിലും ഇവ എത്തിച്ച്‌ വിൽക്കാനുള്ള ഒരുക്കത്തിലാണ്‌ ജയിൽ അധികൃതർ.
വിവിധ കൃഷികൾ, ചപ്പാത്തി, ചിക്കൻ കറി, ബിരിയാണി, കഫറ്റീരിയ, ബ്യൂട്ടി പാർലർ തുടങ്ങിയ വിവിധ തൊഴിൽ പദ്ധതികൾ ചീമേനി ജയിലിന്റെ മുഖമുദ്രയാണ്‌. ജയിൽ വകുപ്പിന്‌ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന പദ്ധതിയായിരുന്നു ചപ്പാത്തി, ചിക്കൻ കറി, ബിരിയാണി എന്നിവ.


No comments