Breaking News

നർക്കിലക്കാട് കോട്ടമല എം.ജി.എം.യു.പി സ്ക്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രചരണം 5 വനിതകൾ ചേർന്ന് നിർവ്വഹിച്ചു


നർക്കിലക്കാട്: ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി കോട്ടമല എം.ജി എം.യു.പി സ്കൂളിൽ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പോസ്റ്റർ പ്രചരണത്തിന്റെ ഉദ്ഘാടനം 5 വനിതകൾ ചേർന്ന് നിർവഹിച്ചു. സ്കൂൾ പ്രധാനധ്യാപിക ഷേർളി തട്ടാരത്ത്, വാർഡ് മെമ്പർമാരായ മോളിക്കുട്ടി ടീച്ചർ, ബിന്ദു മുരളിധരൻ . കേരളാ ഗ്രാമീൺ ബാങ്ക് മാനേജർ മൃദുല, മദർ പി.ടി.എ പ്രസിഡൻറ് റെക്സി ബെന്നി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. യോഗത്തിൽ പിടിഎ പ്രസിഡൻറ് ടി.സി. രാമചന്ദ്രൻ അധ്യക്ഷം വഹിച്ചു. യോഗത്തിൽ ജനമൈത്രി സിവിൽ പോലീസ് ഓഫിസർമാരായ ദീലീപ് കുമാർ, സജ്ജയൻ, പി. അപ്പുകുട്ടൻ, സ്കറിയ അബ്രാഹം, എം.വി മനോജ്, പത്രോസ് കുന്നേൽ, ബെർക്കുമെൻസ് ജോർജ്, ബൈജു മാങ്ങോട്, ജനാർദ്ദനൻ ,സൂറത്ത് സന്തോഷ് എന്നിവർ സംസാരിച്ചു. 

No comments