Breaking News

കേന്ദ്രീയ വിദ്യാലയ നാഷണൽ ചെസ്സ് ചാമ്പ്യൻഷിപ്പ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി കാസറഗോഡ് വിദ്യാനഗർ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനി


കാസർകോട്: ഹരിയാനയിൽ വെച്ചു നടന്ന (ഒക്ടോബർ 16 - 20) കേന്ദ്രീയ വിദ്യാലയ നാഷണൽ ചെസ്സ് ചാമ്പ്യൻഷിപ്പ് ജൂനിയർ (അണ്ടർ -17) പെൺകുട്ടികളുടെ വിഭാഗത്തിൽ  രണ്ടാം സ്ഥാനം നേടിയ കാസറഗോഡ് വിദ്യാനഗർ കേന്ദ്രീയ വിദ്യാലയ പ്ലസ് വൺ വിദ്യാർത്ഥിനിയായ പി. ആദ്ര. 

രാജ്യത്തെ വിവിധ റീജിയണുകളിൽ നിന്നു സെലെക്ഷൻ നേടി വന്ന 70 താരങ്ങൾ മത്സരിച്ച ടൂർണമെന്റിൽ, 8 റൗണ്ട് പോരാട്ടത്തിൽ 5 വിജയവും 3 സമനിലയും കരസ്ഥമാക്കി 6.5 പോയന്റോടെ അപരാജിതയായാണ്  ആദ്ര സിൽവർ മെഡൽ ജേതാവായത്.


ഈ വിജയത്തോടെ ഇത്തവണത്തെ SGFI നാഷണൽ സ്കൂൾസ് ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേന്ദ്രീയ വിദ്യാലയ ടീമിൽ അംഗത്വം നേടിയിരിക്കുകയാണ് ആദ്ര.

കാസറഗോഡ് വിദ്യാനഗറിൽ പി.വി ജയരാമന്റേയും പി. അജിതകുമാരിയുടേയും മകളാണ്. സഹോദരി പി. ആഭയും മികച്ച ചെസ്സ് താരമാണ്.

No comments