Breaking News

ദയാബായിയുടെ നിരാഹാര സമരത്തിന് ഐക്യദാർഢ്യം: വെള്ളരിക്കുണ്ട് ടൗൺ കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി


വെള്ളരിക്കുണ്ട്: കാസറഗോഡ് എൻഡോസൾഫാൻ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടിയും, ജില്ലയിലെ ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥക്കെതിരെയും  സാമൂഹിക പ്രവർത്തക ദയാബായ് അനുഷ്ഠിക്കുന്ന നിരാഹാര സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് വെള്ളരിക്കുണ്ട് ടൌൺ കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി. ടൌൺ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ സാജൻ കൂട്ടകുളം  അദ്ധ്യക്ഷധ വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ബാബു കോഹിനൂർ  ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.ആർ ബിനു, വിഎം ശിഹാബ്. സാബു കോനാട്ട്. ഷാജി മണ്ണിശേരി. കുഞ്ഞുമോൻ. ബിനു, ജോണി, ഷിജു, ബേബി, ജിജി, ജോസ്. തുടങ്ങിയവർ സംസാരിച്ചു

No comments