Breaking News

ഡി വൈ എഫ് ഐ എളേരി ബ്ലോക്ക് കാൽനടജാഥ വെള്ളരിക്കുണ്ടിൽ സമാപിച്ചു


 വെള്ളരിക്കുണ്ട് : തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് നവംബർ മൂന്നിന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 6ന്  പാലാ വയലിൽ ഡിവൈഎഫ്ഐ മുൻ കാസർഗോഡ് ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്ത്, ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് സെക്രട്ടറി സി വി ഉണ്ണികൃഷ്ണൻ ജാഥ ക്യാപ്റ്റനായി  6, 7, 8,9, തീയതികളിലായി പാലാവയൽ മുതൽ വെള്ളരിക്കുണ്ട് വരെ നടത്തിയ കാൽനട പ്രചരണ ജാഥ  വെള്ളരിക്കുണ്ടിൽ സമാപിച്ചു, സമാപന പൊതുയോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു, യോഗത്തിൽ രമ്യ കെ കെ സ്വാഗതം പറഞ്ഞു, സണ്ണി മങ്കയം അധ്യക്ഷത വഹിച്ചു, ജാഥ ക്യാപ്റ്റൻ സി വി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു

No comments