Breaking News

എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ ലഹരി വിരുദ്ധസേന രൂപീകരണവും ചരിത്രോത്സവവും നടത്തി


എടത്തോട് : എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ (3933) ലഹരി വിരുദ്ധസേന രൂപീകരണവും ചരിത്രോത്സവവും നടത്തി. ഇ. രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കൗൺസിൽ അംഗം ദാമോദരൻ കൊടക്കൽ ഉദ്ഘാടനം ചെയ്തു. RP ബിജു എം വിഷയാവതരണം നടത്തി. കോടോം ബേളൂർ നോർത്ത് പഞ്ചായത്ത് സമിതി കൺവീനർ സി. ചന്ദ്രൻ സംസാരിച്ച ചടങ്ങിൽ സെക്രട്ടറി എം.ആർ. ശ്രീജ സ്വാഗതവും ലൈബ്രേറിയൻ ശ്രീജ പി.കെ. നന്ദിയും പറഞ്ഞു. വായനശാല പരിധിയിൽ " അക്ഷരമാണ് ലഹരി, വായനയാണ് ലഹരി " എന്ന മുദ്രാവാക്യമുയർത്തി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ 15 അംഗ ലഹരി വിരുദ്ധസേനയും രൂപീകരിച്ചു. ചടങ്ങിൽ എടത്തോട് ഫത്ഹ ഹോട്ടൽ ഉടമ ഫൈസൽ കെ.പി. വായനശാലയിലേക്ക് കാരംസ് ബോർഡ് സംഭാവനയായി നല്കി.

No comments