Breaking News

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കിണാവൂർ മൂലച്ചേരി കുഞ്ഞികൃഷ്ണൻ നായരുടെ ചരമ വാർഷിക ദിനം ആചരിച്ചു


ചോയ്യങ്കോട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കിണാവൂർ മൂലച്ചേരി കുഞ്ഞിക്കൃഷ്ണൻ നായരുടെ 17-ാം ചരമ വാർഷികം  കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

ഡി.സി.സി പ്രസിഡണ്ട് പി. കെ. ഫൈസൽ അനുസ്മരണ പ്രഭാഷണം നടത്തി.  മൂലച്ചേരി കുഞ്ഞിക്കൃഷ്ണൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു അനുസ്മരണ യോഗം സംഘടിപ്പിച്ചത്.  നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത  സ്വാതന്ത്രമാണ് നമ്മുടേതെന്നും  ബ്രിട്ടീഷുകാരുടെ ആക്രമണങ്ങൾക്കു മുന്നിൽ പോരാടി ധീര ദേശാഭിമാനിയായ, ദേശസ്നേഹികളായ ഒട്ടനവധി പേരുടെ ത്യാഗപൂർണ്ണമായ ജീവിതത്തിന് സാക്ഷ്യം വഹിച്ച മണ്ണാണ് ഇതെന്നും പി.കെ ഫൈസൽ പറഞ്ഞു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡണ്ട് ഉമേശൻ വേളൂർ അധ്യക്ഷനായി.

ബാബു കോഹിനൂർ, സി. വി. ബാലകൃഷ്ണൻ, സി. വി. ഗോപകുമാർ, കെ. വി. ജയകുമാർ, ടി.വി രാജൻ കൂവാറ്റി, സുകുമാരൻ കീഴ്മാല, ദാമോദരൻ കിണാവൂർ എന്നിവർ സംസാരിച്ചു.

No comments