Breaking News

ഉത്തര മലബാറിൽ കളിയാട്ടക്കാലം; ഒടയഞ്ചാൽ ശ്രീമുത്തപ്പൻ മഠപ്പുരയിൽ പുത്തരി വെള്ളാട്ടവും, ഇരിയ പുണൂർ കാലിച്ചാൻകാവിൽ കാലിച്ചാനൂട്ടും നടന്നു


ഇരിയ : ഉത്തര മലബാറിൽ ഇനി കളിയാട്ടക്കാലം. പത്താമുദയത്തോട് (തുലാം 10) കൂടിയാണ് കളിയാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇടവപ്പാതിയോട് കൂടി നടയടച്ച കാവുകളും പള്ളിയറകളും പുണ്യാഹ ശുദ്ധിയോട് കൂടി തുറന്ന് വിളക്ക് വെക്കുന്ന സുദിനമാണ് പത്താമുദയം. ഗുളികൻ തറകളിലും, പള്ളിയറകളിലും, കാലിച്ചാൻ കാവുകളിലും പത്താമുദയ ദിവസം പ്രത്യേക പൂജകളും ചടങ്ങുകളും നടന്നു. ഈ ദിവസം മുതൽ അടുത്ത ഇടവപ്പാതി വരെയാണ് വടക്കൻ കേരളത്തിൽ തെയ്യാട്ടക്കാലം. കോവിഢ് മഹാമാരി കാലത്ത് നിർത്തി വേക്കേണ്ടി വന്ന കളിയാട്ട ഉത്സവങ്ങളും ഈ വർഷം ആഘോഷപൂർവ്വം കൊണ്ടാടാനാണ് പല സ്ഥലത്തും തീരുമാനിച്ചിരിക്കുന്നത്.

ഇരിയ പുണൂർ കാലിച്ചാൻകാവിൽ നടന്ന കാലിച്ചാനൂട്ടിനും, ഒടയംചാൽ കല്ലറിൽ ശ്രീ മുത്തപ്പൻ മഠപ്പുരയിൽ നടന്ന പയംകുറ്റി, പുത്തരി വെള്ളാട്ടത്തിനും നിരവധി ഭക്തജനങ്ങൾ സംബന്ധിച്ചു


No comments