ബസിൽ നിന്നും റോഡിൽ വീണ് യാത്രക്കാരന് തലക്ക് പരിക്ക് KSRTC ബസ് ഡ്രൈവർക്കെതിരെ കേസ് ഒടയംചാൽ ടൗണിൽ വെച്ചാണ് സംഭവം
ഒടയംചാൽ : ഒടയംചാൽ ടൗണിൽ സ്റ്റോപ്പിൽ ഇറങ്ങുന്നതിന് മുൻപ് ബസ് എടുത്തതിനാൽ റോഡിലേക്ക് തലയിടിച്ചു വീണ് വൃദ്ധന് പരിക്ക്. തായനൂർ കോലിയാർ സ്വദേശിയായ പി ടി തോമസിനാണ്(73) തലക്ക് പരിക്ക് പറ്റിയത്. കാഞ്ഞങ്ങാട് നിന്നും ഒടയംചാലിലേക്ക് വന്ന് ഒടയംചാൽ ടൗണിൽ ഇറങ്ങുമ്പോളാണ് സംഭവം. ഇറങ്ങുന്നതിനു മുൻപുതന്നെ ബസ് എടുത്തത് മൂലം റോഡിലേക്ക് വീഴുകയായിരുന്നു.തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അശ്രദ്ധമായും ജാഗ്രതയില്ലാതെയും വാഹനമോടിച്ച ksrtc ബസ് ഡ്രൈവർക്കെതിരെ അമ്പലത്തറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
No comments