അളവിൽ കൂടുതൽ വിദേശമദ്യവുമായി സഞ്ചരിച്ച യുവാവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ വിദേശമദ്യവുമായി സഞ്ചരിച്ച യുവാവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു. പരപ്പ കാരാട്ട് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് വെള്ളരിക്കുണ്ട് ഭാഗത്ത് നിന്നും വരുകയായിരുന്ന ഓട്ടോറിക്ഷ പരിശോധിച്ചപ്പോളാണ് സീറ്റിനടിയിൽ നിന്നും അളവിൽ കൂടുതൽ വിദേശമദ്യം കണ്ടെത്തിയത്. തുടർന്ന് ഡ്രൈവറായ പരപ്പ സ്വദേശിയായ പ്രജീഷിനെതിരെ അളവിൽ കൂടുതൽ മദ്യം കൈവശം വെച്ചതിന്റെ പേരിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
No comments