Breaking News

വിദേശ പഠനത്തിനായി പോകുന്ന നർക്കിലക്കാട് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ടി കെ ഷമീറിന് ആശുപത്രി മാനേജിങ് കമ്മിറ്റിയും സ്റ്റാഫും യാത്രയയപ്പ് നൽകി


കുന്നുംകൈ: വിദേശ പഠനത്തിനായി പോകുന്ന വെസ്റ്റ് എളേരി നർക്കിലക്കാട് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ടി കെ ഷമീറിന് ആശുപത്രി മാനേജിങ് കമ്മിറ്റിയും സ്റ്റാഫും യാത്രയയപ്പു നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ  അധ്യക്ഷനായി. ബ്ളോക് പഞ്ചായത്ത് അംഗം എ വി രാജേഷ്, പഞ്ചായത്ത് അംഗം ബിന്ദു മുരളീധരൻ, കയനി ജനാർദനൻ, ടി സി രാമചന്ദ്രൻ, എ ദുൽകിഫിലി, മെഡിക്കൽ ഓഫീസ് ഇൻ ചാർജ് ഡോ: ശബരീഷ്,സൗദാമിനി വിജയൻ,സ്കറിയ അബ്രഹാം,മോഹനൻ,സന്തോഷ്‌ ,നളിനാക്ഷന്‍, സജി ജോസഫ് എന്നിവർ സംസാരിച്ചു.


No comments