Breaking News

ട്രെയിനപകടത്തിൽപ്പെട്ട മാലക്കല്ലിലെ വ്യാപാരി നേതാവും സാമൂഹിക പ്രവർത്തകനുമായ യുവാവ് മരിച്ചു


തീവണ്ടിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മാലക്കല്ലിലെ അലുമിനിയം ഫാബ്രിക്കേഷന്‍ കടയുടമയും യാദവ സഭ വെള്ളരിക്കുണ്ട് താലൂക്ക് സെക്രട്ടറിയുമായ കോളിച്ചാൽ എരിഞ്ഞിലികോട്ടെ കെ കെ സന്തോഷ്‌ കുമാർ (48) ആണ് മരണപെട്ടത്.

 ഇന്ന് രാവിലെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. കോട്ടയത്ത് നിന്നും കാഞ്ഞങ്ങാട്ടേയ്ക്കുളള യാത്രയ്ക്കിടെ തൃശ്ശൂരിനടുത്തുള്ള റെയില്‍ പാളത്തിന് അരികിലാണ് സന്തോഷിനെ തെറിച്ച് വീണ് തലയ്ക്ക് സാരമായി പരിക്കേറ്റ നിലയില്‍ കാണപ്പെട്ടത്. കേരള വ്യാപാര വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് സന്തോഷ്. മലയോരത്തെ സാമൂഹ്യ സാംസ്‌കാരിക പൊതുപ്രവർത്തനരംഗത്ത് നേതൃത്വ നിരയിൽ പ്രവർത്തിച്ചിരുന്നയാളാണ് സന്തോഷ്‌

No comments